“എഴുതപ്പെട്ടത് യാഥാര്‍ത്ഥ്യത്തിലേക്കും പ്രവൃത്തിയിലേക്കും പരിണമിക്കുവാൻ ഉദ്യമിക്കുകയെന്നത് ഉള്‍ക്കാഴ്ചയും ധാരണയുമുള്ള ഓരോ മനുഷ്യന്റെയും അവശ്യകര്‍ത്തവ്യമാണ്.....മുഴുവൻ മനുഷ്യവംശത്തിന്റേയും സേവനത്തിന് സ്വയം സമര്‍പ്പിക്കുന്നവനാണ് ഇന്നത്തെ യഥാര്‍ത്ഥ മനുഷ്യൻ”
— ബഹാഉള്ള
ഏതെങ്കിലും ഒരു പരിസരപ്രദേശത്തെയോ ഗ്രാമത്തിലെയോ സമൂഹനിര്‍മ്മാണ പ്രക്രിയ ശക്തിപ്പെടുമ്പോൾ, അതുമായി സമാനരീതിയിൽ ബന്ധപ്പെട്ട സുഹൃത്തുക്കൾ ജനങ്ങൾ നേരിടുന്ന സാമൂഹികവും ഭൗതികവുമായ പ്രശ്നങ്ങളിലേക്ക് വലിക്കപ്പെടുന്നു. സ്ത്രീപുരുഷ- സമത്വം പരിപോഷിപ്പിക്കൽ, പരിസ്ഥിതി, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ അവർ നേരിടുന്ന വെല്ലുവിളികൾ അഭിസംബോധന ചെയ്യാന്‍ പ്രയോഗിച്ചു തുടങ്ങുന്ന ചില ഉള്‍ക്കാഴ്ചകളും തത്വങ്ങളും ബഹായി ധര്‍മ്മത്തിന്റെ ആത്മീയ പ്രബോധനങ്ങളിൽ അവർ കാണുന്നു. അത്തരം കാര്യങ്ങളെക്കുറിച്ചുള്ള അവബോധം ഒരിക്കൽ ഉയര്ത്തപ്പെട്ടുകഴിഞ്ഞാൽ, സുഹൃത്തുക്കളുടെ സംഘങ്ങൾ സ്റ്റഡിസര്ക്കിളുകളിലും ജൂനിയർ യൂത്ത് ഗ്രൂപ്പുകളിലും കൂട്ടായ ആരാധനയിലും പങ്കെടുക്കുകവഴി അവര്‍ വികസിപ്പിച്ചെടുത്ത അനുഭവിച്ചറിഞ്ഞ ദര്‍ശനത്തോടെ അവരുടെ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങൾ ഏറ്റെടുത്തു തുടങ്ങുന്നു. അനൗപചാരികമായ പരിശ്രമങ്ങളും സേവനപദ്ധതികളും ചിലപ്പോൾ ട്യൂട്ടോറിയ ൽ ക്ലാസ്സുകൾ പോലെയോ ഒരു പക്ഷേ കമ്മ്യൂണിറ്റി സ്കൂളുകൾ പോലെയോ കൂടുതൽ സങ്കീര്‍ണമായ മുന്‍കൈ എടുക്കലുകളിലേക്ക് വളര്‍ന്നുവരുന്നു. അവ സങ്കീര്‍ണമായ വികസന സ്ഥാപനങ്ങളായും വലിയ അക്കാദമിക് സ്കൂളുകളായും വികസിക്കുന്നതോടെ ഇവയിൽ ചിലത് പിന്നീട് കൂടുതൽ ഔപചാരികമായ രൂപത്തിലാവുന്നു.
അവരുടെ പരിശ്രമത്തിന്റെയും സങ്കീര്‍ണതയുടെ തലത്തിന്റെയും മേഖകൾ വ്യത്യസ്തമാണെങ്കിലും, അത്തരം പരിശ്രമങ്ങളിൽ പൊതുവായുള്ളത് മനുഷ്യരാശിയെ ആത്മീയമായും ഭൗതികമായും പുരോഗിക്കാ ൻ സഹായിക്കുന്നതിലെ ദര്‍ശനം,മനുഷ്യവംശത്തിന്റെ ഏകത്വത്തിലും നീതിയുടെ തത്വത്തിലുള്ള വിശ്വാസം, അവരുടെ സ്വന്തം സമൂഹങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി അറിവ് ആര്‍ജ്ജിക്കാനും പ്രയോഗിക്കാനുമുള്ള പ്രവര്‍ത്തനങ്ങളിൽ പങ്കാളികളാവാനുള്ള കഴിവ് എല്ലവരിലുമുണ്ടാക്കുന്നതിലുള്ള ശ്രദ്ധ, കൂടിയാലോചനയുടെയും പഠനത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും പരിചിന്തനത്തിന്റെയും അനുഭവം കാലചക്രങ്ങളിലൂടെ ആര്‍ജ്ജിക്കാനുള്ള സമീപനം എന്നിവയാണ്