"ലോകത്തിലെ എല്ലാ മതവിശ്വാസികള്‍ക്കുമായി ആരാധനാലയം പണിയണമെന്ന് ബഹാഉള്ള കല്‍പ്പിച്ചിട്ടുണ്ട് അങ്ങിനെയായാൽ, എല്ലാ മതങ്ങളിലും ഗോത്രങ്ങളിലും അവാന്തര വിഭാഗങ്ങളിലുമുളളവർ അതിന്‍റെ വിശ്വജനീനമായ രക്ഷാകേന്ദ്രത്തിൽ ഒന്നിച്ചുചേര്‍ന്നേക്കാം. മനുഷ്യരാശിയുടെ ഏകത്വത്തിന്‍റെ പ്രഘോഷണം അതിന്‍റെ വിശുദ്ധിയുടെ തുറന്ന രാജസദസ്സിൽ നിന്ന് പുറപ്പെടും”.



അബ്ദുള്‍ ബഹാ

ബഹായികളെ സംബന്ധിച്ചിടത്തോളം, ഉപാസനാ ജീവിതം - പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും വേണ്ടി ചെലവിടുന്ന സമയം - വ്യക്തിപരമായ സംതൃപ്തിക്കുവേണ്ടി മാത്രമുള്ളതല്ല; വ്യക്തിയേയും സമൂഹത്തേയും അവരുടെ ആത്മീയ ഊര്‍ജ്ജം ലോകത്തെ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ആവിഷ്ക്കരിക്കാൻ പ്രയോജനപ്പെടുത്താനും അത് ഉപയോഗപ്പെടുന്നു.

ആരാധനയും സേവനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ദര്‍ശനം, പ്രാര്‍ത്ഥനകളെ പ്രവൃത്തികളിലേക്കു മാറ്റുകയും പ്രവര്‍ത്തികൾ ആത്മീയതയാൽ നിറയ്ക്കുകയും ചെയ്യുന്നു . ഒരാത്മീയ പാതയിലൂടെ പ്രായോഗിക പാദങ്ങളാൽ സഞ്ചരിക്കാൻ ഇത് സാധ്യമാക്കുന്നു . ആരാധനയുടെയും സേവനത്തിന്‍റെയും ഈ വിശേഷലക്ഷണങ്ങള്‍ പരസ്പരം ദൃഢമായി ബന്ധിപ്പിച്ചുകൊണ്ട്, ഇന്ത്യയിലുടനീളമുള്ള ഗ്രാമങ്ങളിലും പരിസരങ്ങളിലും സമൂഹ ജീവിതത്തിന്‍റെ ഒരു മാതൃക നെയ്തെടുക്കപ്പെടുകയാണ്.

ലോട്ടസ് ടെമ്പിൾ എന്ന പേരിൽ അറിയപ്പെടുന്ന ന്യൂഡല്‍ഹിയിലെ ബഹായി ആരാധനാലയം ബഹായി ജീവിതത്തിന്‍റെ ഈ രണ്ടു ഘടകങ്ങളെ - ആരാധനയും സേവനവും - ഒന്നിപ്പിക്കുന്നു. ആരാധനാലയത്തിൽ ഒന്‍പത് പ്രവേശനകവാടങ്ങളോടുകൂടിയ ഒരു സെന്‍ട്രല്‍ഹാള്‍ ഉണ്ട്. ഇത് മതങ്ങളുടെ ഏകത്വത്തിന്‍റെയും എല്ലാ ദൈവാവതാരങ്ങളുടെയും പ്രബോധനങ്ങൾ അന്തിമമായി ഒരു യാഥാര്‍ത്ഥ്യത്തിലേക്കുള്ള വാതായനങ്ങളാണെന്ന ആശയത്തെയും പ്രതീകവല്‍ക്കരിക്കുന്നു. ക്ഷേത്രം മനോഹരമായ പുന്തോട്ടങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. സന്ദര്‍ശകരെ അവരുടെ ഉപാസനയ്ക്കായി തയ്യാറെടുപ്പിക്കാൻ അത് സഹായിക്കുന്നു. ജനങ്ങളുടെ ഭൗതികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധി ആശ്രിത സ്ഥാപനങ്ങൾ ക്ഷേത്രത്തിന്‍റെ തൊട്ടടുത്ത് സ്ഥാപിതമാകുമെന്നാണ് ദീര്‍ഘദര്‍ശനം ചെയ്യുന്നത്. ആരാധനാലായത്തിൽ ഇപ്പോൾ നടക്കുന്ന പ്രാര്‍ത്ഥനകളുടെയും ധ്യാനത്തിന്‍റെയും ചൈതന്യം ഡല്‍ഹിയുടെ പരിസരങ്ങളിലെയും അതിനുമപ്പുറത്തേയും വര്‍ധിച്ചുവരുന്ന സമൂഹ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടപ്പെടുന്നുമുണ്ട്.