“മനുഷ്യന്‍റെ യോഗ്യത സേവനത്തിലും സദ്ഗുണത്തിലും ആണ്, അല്ലാതെ സമ്പത്തിന്‍റെയും ധനത്തിന്‍റെയും മത്സരങ്ങളിലല്ല.…”



ബഹാഉള്ള

ലോകമെമ്പാടുമുള്ള ബഹായി സമൂഹം ആരംഭിച്ച വിവിധ സമൂഹ നിർമ്മാണ പരിശ്രമങ്ങളുടെ ഹൃദയഭാഗത്ത് വികേന്ദ്രീകൃത വിദ്യാഭ്യാസ പ്രക്രിയയാണ്, അത് ഊർജ്ജസ്വലവും സമൃദ്ധവുമായ ഒരു സമൂഹജീവിതം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ വിവിധ പരിപാടികളും പ്രവർത്തനങ്ങളും ആരംഭിക്കുന്നതിന് യുവാക്കളുടെയും മുതിർന്നവരുടെയും കഴിവുകൾ വികസിപ്പിക്കുന്നു. ഈ പഠന പ്രക്രിയ ചെറിയ, അനൗപചാരിക ഗ്രൂപ്പുകളായ ‘സ്റ്റഡി സർക്കിളുക ൾ’ എന്ന് അറിയപ്പെടുന്നു. ദൈവത്തിന്‍റെ വചനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ സ്റ്റഡി സർക്കിളുകളുടെ പാഠ്യപദ്ധതി എല്ലാ പശ്ചാത്തലത്തിലുമുള്ള ആളുകളുടെ ബൗദ്ധികവും ധാർമ്മികവും ആത്മീയവും പ്രായോഗികവുമായ കഴിവുകൾ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു. കുട്ടികളുടെ ആത്മീയ വിദ്യാഭ്യാസത്തിനായി ക്ലാസുകൾ നൽകുക, ഉപാസന യോഗങ്ങൾ സംഘടിപ്പിക്കുക, സ്റ്റഡി സർക്കിളുകൾ ട്യൂട്ടർ ആവുക എന്നിങ്ങനെ വിവിധ സേവന പ്രവർത്തനങ്ങൾ സമൂഹത്തിന് നൽകുന്നതിന് ശേഷി വളർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള കോഴ്സുകളുടെ ഒരു പരമ്പര അവ ഉൾക്കൊള്ളുന്നു.

പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് എന്ന് വിളിക്കപ്പെടുന്ന ഈ പ്രക്രിയയുടെ ഭാഗമായി വാഗ്ദാനം ചെയ്യുന്ന കോഴ്സുകളുടെ ക്രമത്തിലൂടെ മുന്നോട്ടുപോകുന്നവർ, ഘടനാപരമായതും എന്നാൽ വഴക്കമുള്ളതുമായ സേവന പാതയിലൂടെ സഞ്ചരിക്കുന്നു. ഈ പ്രക്രിയ ധാരാളം ആളുകൾക്ക് ദൈവവചനത്തെക്കുറിച്ചും അവരുടെ ജീവിതത്തിനും സമൂഹത്തിനും ഉള്ള പ്രയോജനങ്ങൾ ആഴത്തിൽ അറിയുന്നതിനും അവരുടെ പഠനം സമൂഹത്തെ മെച്ചപ്പെടുത്തുന്നതിനായി പ്രയോഗിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നതിനും പ്രാപ്തരാക്കുന്നു