"... അവൻ ദൈവത്തിന്‍റെ അടയാളം, തിരഞ്ഞെടുത്ത ശാഖ,അവന്‍റെ പ്രിയപ്പെട്ടവർ തിരിയേണ്ട ദൈവ ധർമ്മത്തിന്‍റെ രക്ഷാധികാരി, അവൻ ദൈവവചനങ്ങളുടെ വ്യാഖ്യാതാവാണ്..."
— അബ്ദുള്‍ ബഹ
അവിടുത്തെ വെളിപ്പെടുത്തൽ ഒരു ഏകീകൃത ലോകം സൃഷ്ടിക്കുകയെന്നതിന്‍റെ ലക്ഷ്യം കൈവരിക്കുമെന്ന് ഉറപ്പുനൽകുന്നതിനും ബഹായി സമൂഹത്തിന്‍റെ ഐക്യം സംരക്ഷിക്കുന്നതിനുമായി - ബഹാ ഉള്ള തന്‍റെ മൂത്തമകനായ അബ്ദുൾ ബഹയെ ഉടമ്പടി കേന്ദ്രമായി നിയമിക്കുകയും വിശ്വ നീതി പീഠം സ്ഥാപിക്കുന്നതിന് ആഹ്വാനം ചെയ്യുകയും ചെയ്തു. അതിനായി, വിശ്വ നീതി പീoത്തിന്‍റെ പ്രവർത്തനത്തിനായി തത്ത്വങ്ങൾ സ്ഥാപിച്ച അബ്ദുൾ ബഹ അദ്ദേഹത്തിന്‍റെ മരണശേഷം ബഹായികൾ തന്‍റെ മൂത്ത കൊച്ചുമകനായ ഷോഘി എഫെൻഡിയിലേക്ക് തിരിയാൻ ആഹ്വാനം ചെയ്യുകയും അദ്ദേഹത്തെ ബഹായുടെ സംരക്ഷകൻ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
വിശ്വനീതിപീഠവും സംരക്ഷകനും ചുമതലപ്പെടുത്തിയിരുന്നത് പ്രബോധനങ്ങൾ പ്രാവർത്തികമാക്കുക, നിയമങ്ങൾ പ്രചരിപ്പിക്കുക, സ്ഥാപനങ്ങളെ സംരക്ഷിക്കുക, ബഹായിയുടെ വിശ്വാസം എക്കാലത്തെയും പുരോഗമിക്കുന്ന സമൂഹത്തിന്‍റെ ആവശ്യകതകളുമായി പൊരുത്തപ്പെടുത്തുക എന്നിവയാണ്.
36 വര്‍ഷക്കാലം, അസാധാരണമായ ദൂരക്കാഴ്ചയോടും, ജ്ഞാനത്തോടും, സമര്‍പ്പണത്തോടും കൂടി, ഷോഘി എഫെൻഡി ആസൂത്രിതമായി വികസനം പരിപോഷിപ്പിക്കുകയും ധാരണയെ ആഴത്തിലാക്കുകയും ബഹായി സമൂഹത്തിന്‍റെ ഐക്യം ശക്തിപ്പെടുത്തുകയും ചെയ്തു, അങ്ങിനെ ഇത് മുഴുവൻ മനുഷ്യരാശിയുടെയും വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ വളർന്നു.
ഷോഘിഎഫെൻഡിയുടെ നിർദ്ദേശപ്രകാരം, സമൂഹത്തിന്‍റെ കാര്യങ്ങൾകൈകാര്യം ചെയ്യുന്നതിനായി ബഹാഉള്ള രൂപകൽപ്പനചെയ്‌ത അതുല്യമായ രീതി ലോകമെമ്പാടും അതിവേഗം വികസിച്ചു. അദ്ദേഹം ബഹായി ലിഖിതങ്ങൾ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു, പുണ്യഭൂമിയിൽ ധർമ്മത്തിന്‍റെ ആത്മീയവും ഭരണപരവുമായ കേന്ദ്രം വികസിപ്പിച്ചു, കൂടാതെ അദ്ദേഹം എഴുതിയ ആയിരകണക്കിന് കത്തുകളിൽ നാഗരികതയുടെ ആത്മീയ മാനത്തെക്കുറിച്ചും സാമൂഹിക മാറ്റത്തിന്‍റെ ചലനാത്മകതയെക്കുറിച്ചും ആഴത്തിലുള്ള ഉൾക്കാഴ്ചക ൾ നൽകി. മനുഷ്യരാശി നീങ്ങുന്ന ഭാവിയെക്കുറിച്ചുള്ള വിസ്മയകരമായ കാഴ്ചപ്പാടും.
Exploring this topic:
The Life and Work of Shoghi Effendi
Guidance and Translations
Shoghi Effendi’s Passing
Quotations
Articles and Resources