"ദൈവത്തിന്‍റെ നീതിപീഠത്തിലെ വ്യക്തികളുടെമേൽ ജനങ്ങളുടെ ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുണ്ട്. . സത്യത്തിൽ, അവർ അദ്ദേഹത്തിന്‍റെ ദാസന്മാർക്കിടയിൽ ദൈവത്തിന്‍റെ വിശ്വസ്തരും,രാജ്യങ്ങളിലെ അധികാരത്തിന്‍റെ പകലുറവകളും ആകുന്നു."
— ബഹാഉള്ള
ബഹായി ധർമ്മത്തിന്‍റെ അന്താരാഷ്ട്ര ഭരണ സമിതിയാണ് വിശ്വനീതി പീഠം. ഈ സ്ഥാപനത്തിന്‍റെ സൃഷ്ടി ബഹാഉള്ള തന്‍റെ നിയമപുസ്തകമായ കിതാബ്-ഇ-അബ്ദസിൽ കല്‍പ്പിച്ചിട്ടുണ്ട്.
എല്ലാ ദേശീയ ആത്മീയ സഭ കളിലെയും മുഴുവൻ അംഗങ്ങളാൽ അഞ്ച് വർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന ഒമ്പത് അംഗ സഭയാണ് വിശ്വനീതി പീഠം. മനുഷ്യരാശിയുടെ ക്ഷേമത്തിൽ ക്രിയാത്മക സ്വാധീനം ചെലുത്തുന്നതിനും വിദ്യാഭ്യാസം, സമാധാനം, ആഗോള അഭിവൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യന്റെ അഭിമാനവും മതത്തിന്റെ സ്ഥാനവും സംരക്ഷിക്കുന്നതിനും ബഹാഉള്ള വിശ്വനീതിപീഠത്തിന് ദിവ്യ അധികാരം നൽകി. എല്ലായ്പ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്‍റെ ആവശ്യകതകളിലേക്ക് ബഹാഉള്ളയുടെ പ്രബോധനങ്ങൾ പ്രയോഗിക്കുന്നതിന് ഇത് ചുമത്തപ്പെടുന്നു, അതിനാൽ ധർമ്മത്തിന്‍റെ പവിത്രഗ്രന്ഥങ്ങളിൽ വ്യക്തമായി ഉൾപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിന് ഇത് ഇതിനെതുടര്‍ന്നാണ്
1963 ലെ ആദ്യ തിരഞ്ഞെടുപ്പിന് ശേഷം, സമൃദ്ധമായ ആഗോള നാഗരികത കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളാകാനുള്ള കഴിവ് വികസിപ്പിക്കാൻ വിശ്വനീതിപീഠം ബഹായി ലോക സമൂഹത്തെ നയിച്ചു. ലോകസമാധാനത്തെക്കുറിച്ചുള്ള ബഹാഉള്ളയുടെ കാഴ്ചപ്പാടിനെ യാഥാർത്ഥ്യത്തിലേക്ക് വിവർത്തനം ചെയ്യാൻ പഠിക്കുമ്പോൾ വിശ്വനീതിപീഠം നൽകുന്ന മാർഗ്ഗനിർദ്ദേശം ബഹായി സമൂഹത്തിൽ ചിന്തയുടെയും പ്രവർത്തനത്തിന്‍റെയും ഐക്യം ഉറപ്പാക്കുന്നു.
Exploring this topic:
A Unique Institution
Development of the Bahá’í Community Since 1963
The Seat of the Universal House of Justice
Quotations
Articles and Resources